ബെർലിൻ: യുക്രെയിൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിക്കൊപ്പം വെർച്വൽ യോഗം ചേർന്ന് യൂറോപ്യൻ രാജ്യങ്ങൾ. റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ചർച്ച നടത്താൻ തീരുമാനിച്ച അലാസ്‌ക ഉച്ചകോടിക്ക് മുന്നോടിയായാണ് വെർച്വൽ യോഗം ചേർന്നത്.
യുക്രൈന്റെ അവകാശങ്ങൾ അംഗീകരിക്കപ്പെടണമെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വെർച്വൽ യോഗത്തിൽ ആവശ്യപ്പെട്ടു. യുക്രൈൻ - റഷ്യ വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാടാണ് സെലൻസ്‌കി മുന്നോട്ട് വെച്ചത്.
ട്രംപും സെലൻസ്‌കിയും യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.വെടിനിർത്തലിന് ട്രംപ് പിന്തുണ നൽകിയെന്ന് യോഗ ശേഷം സെലൻസ്‌കി വ്യക്തമാക്കി.
റഷ്യ അലാസ്‌കയിൽ വെടിനിർത്തലിന് തയാറാകുന്നില്ലെങ്കിൽ ഉപരോധങ്ങൾ ശക്തമാക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്