ബെംഗളുരു : ഐ.എസ്.എല്ലിൽ ഈ സീസണിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ ആദ്യ ജയം നേടി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ ബെംഗളുരു എഫ്.സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്സ് തോൽപ്പിച്ചത്.
27-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ എൻഡിയേയുടെ സെൽഫ് ഗോളിലൂടെ ബെംഗളുരുവാണ് ആദ്യം മുന്നിലെത്തിയത്.
എന്നാൽ 60-ാം മിനിട്ടിൽ വിക്ടർ ബർത്തോമിയോയും 78ാ-ം മിനിട്ടിൽ ഫ്രാഞ്ചോയും നേടിയ ഗോളുകൾ ബ്ളാസ്റ്റേഴ്സിന് വിജയം നൽകി.
ആഷ്ലി വെസ്റ്റ്വുഡ് കോച്ചായി എത്തിയശേഷമുള്ള രണ്ടാം മത്സരമായിരുന്നു ഇത്. തന്റെ മുൻ ക്ളബ് ബെംഗളുരുവിനെതിരെയാണ് ആഷ്ലി ആദ്യജയം ആഘോഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
