രജതജൂബിലി കൺവെൻഷൻ കിക്കോഫ് വിസ്‌കോൺസിനിൽ

APRIL 11, 2026, 2:33 PM

മിൽവൗക്കി: ഷിക്കാഗോ സീറോമലബാർ രൂപത സ്ഥാപനത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു ഷിക്കാഗോയിൽ 2026 ജൂലൈ 9 മുതൽ 12 വരെ സംഘടിപ്പിച്ചിട്ടുള്ള രജതജൂബിലി കൺവെൻഷന്റെ വിസ്‌കോൺസിനിലെ കിക്കോഫ് ചടങ്ങ്  ഈസ്റ്റർ ദിനത്തിൽ മിൽവൗക്കിയിൽ വച്ച് നടന്നു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് മുഖ്യാതിഥി ആയിരുന്നു. 

മിൽവൗക്കി സെന്റ് ആന്റണി സീറോ മലബാർ മിഷൻ സന്ദർശിച്ച അഭിവന്ദ്യ പിതാവിനെ ഡയറക്ടർ റവ. ഫാ. നവീൻ പള്ളുരാത്തിൽ, ട്രസ്റ്റിമാരായ രഞ്ജു ജോസ്, തോമസ് ഡിക്രൂസ്, സൂസൻ ജോർജ്ജ് എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. ഈസ്റ്റർ സന്ദേശം നൽകിയതിനെ തുടർന്ന് അഭിവന്ദ്യ പിതാവ് നടത്തിയ പ്രഭാഷണത്തിൽ രജതജൂബിലി കൺവൻഷന്റെ കാതലായ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു.

സീറോമലബാർ സഭയുടെ അമേരിക്കയിലെ വളർച്ചയും ദൗത്യപരമായ മുന്നേറ്റവും ഇടവകാംഗങ്ങളെ ഓർമിപ്പിച്ചു. വിശ്വാസസംരക്ഷണം, കുടുംബമൂല്യങ്ങൾ, സഭയിലെ യുവജനപങ്കാളിത്തം,സഭൈക്യം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള അപൂർവ അവസരമാണ്  സിൽവർ ജൂബിലി കൺവെൻഷൻ.

vachakam
vachakam
vachakam

വിശ്വാസവും അറിവും സൗഹൃദവും പങ്കുവയ്ക്കുന്ന ഏറ്റവും അനുഗ്രഹീതവേദിയായി കൺവെൻഷനെ കാണണമെന്നും, യുവജനങ്ങളെയും പുതുതലമുറയെയും ഇതിലേക്ക് ആകർഷിക്കേണ്ടത് സഭാമക്കളുടെ  ഉത്തരവാദിത്തമാണെന്നും കിക്കോഫ് നിർവ്വഹിച്ചുകൊണ്ട്  മാർ ജോയി ആലപ്പാട്ട്  പറഞ്ഞു. 

മിൽവൗക്കിയിൽനിന്നും ഊഷ്മളമായ പ്രതികരണമാണ് കിക്കോഫ് ചടങ്ങിന് ലഭിച്ചത്. പാരിഷ് കൗൺസിൽ അംഗങ്ങളായ വർഷ വർഗീസ്, റവ. സി. സ്മിത പാറപ്പുറം  സിഎംസി, ലിൻഡ വർഗീസ്, സ്റ്റീഫൻ പോളി, സെലിൻ സക്കറിയാസ്, ജെറിൻ ജോസഫ്, ഷൈനി കുര്യൻ, ഡോ. ക്രിസ്റ്റിന എന്നിവർ വിവിധ  പരിപാടികൾക്ക് നേതൃത്വം നൽകി.

തോമസ് ഡിക്രൂസ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam