ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടതായി റിപ്പോർട്ട്. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ജൂണ്‍ 15 മുതല്‍ ചികിത്സയിലായിരുന്നു സോണിയ ഗാന്ധി.
അതേസമയം നിലവില്‍ സോണിയയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടെന്നും സോണിയയ്ക്കായി പ്രത്യേക ഭക്ഷണ ക്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയര്മാന് ഡോ. അജയ് സ്വരൂപ് പ്രതികരിച്ചു. ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിലായിരുന്നു സോണിയയെ പ്രവേശിപ്പിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്