ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഗ്രാമിന് 251 രൂപ വർധിച്ച് 8,745 രൂപയിലെത്തി. പവന് 69960 രൂപയാണ് ഇന്നത്തെ വില.
ഒറ്റ ദിവസം കൊണ്ട് 1,480 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി.
ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില വീണ്ടും റെക്കോർഡിട്ടത്.
അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ക
ഴിഞ്ഞ ദിവസങ്ങളിലായി ഇത് 2,680 രൂപ വരെ കുറഞ്ഞിരുന്നു. എന്നാൽ ഇന്നലെ ഒറ്റയടിക്ക് വീണ്ടും വർധിച്ചിരുന്നു. പവന് 2,160 രൂപയാണ് കഴിഞ്ഞ ദിവസം വർധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്