ഐ.സി.സിയുടെ ഇന്ത്യയിലെ മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിൽ നിന്നു ജിയോസ്റ്റാറിനെ ഒഴിവാക്കിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി ഐ.സി.സിയും ജിയോസ്റ്റാറും.
കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങളുടെ തത്സമയ സംപ്രേഷണാവകാശം ജിയോസ്റ്റാറിനാണ്. അതിനിയും തുടരുമെന്നു ഇരുപക്ഷവും വ്യക്തമാക്കി.
നിലവിൽ നാല് വർഷ കരാറാണ് ഐ.സി.സിയും ജിയോസ്റ്റാറും തമ്മിലുള്ളത്. കരാറനുസരിച്ച് സംപ്രേഷണാവകാശത്തിന്റെ കാലാവധി ഇനിയും രണ്ട് വർഷം കൂടിയുണ്ട്. വൻ സാമ്പത്തിക ബാധ്യത വന്നതിനാൽ കരാറിൽ നിന്നു ജിയോസ്റ്റാർ പിൻമാറുകയാണെന്ന തരത്തിലാണ് വാർത്ത പ്രചരിച്ചത്. ശേഷിക്കുന്ന രണ്ട് വർഷം കൂടി തുടരാൻ നിർവാഹമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ പിൻമാറ്റമെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇന്ത്യയിലെ ഐ.സി.സിയുടെ മാധ്യമ അവകാശ കരാർ സംബന്ധിച്ചുള്ള സമീപകാല മാധ്യമ റിപ്പോർട്ടുകൾ ഐ.സി.സിയുടേയും ജിയോസ്റ്റാറിന്റേയും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ രണ്ട് സ്ഥാപനങ്ങളുടെയും നിലപാട് പ്രതിഫലിപ്പിക്കുന്നതല്ല. ഐ.സി.സിയും ജിയോസ്റ്റാറും തമ്മിലുള്ള നിലവിലുള്ള കരാർ പൂർണമായും പ്രാബല്യത്തിൽ തുടരുന്നു. ജിയോസ്റ്റാർ ഇന്ത്യയിലെ ഐ.സി.സിയുടെ ഔദ്യോഗിക മാധ്യമ അവകാശ പങ്കാളിയായി തുടരുന്നു. ജിയോസ്റ്റാർ കരാറിൽ നിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകൾ തെറ്റാണ്.'
'ജിയോസ്റ്റാർ അതിന്റെ കരാർ ബാധ്യതകളെ അക്ഷരാർത്ഥത്തിൽ പാലിക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. കായിക രംഗത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന ആഗോള ടൂർണമെന്റുകളിലൊന്നായ ഐ.സി.സി ടി20 ലോകകപ്പ് ഉൾപ്പെടെ, വരാനിരിക്കുന്ന ഐ.സി.സി ഇവന്റുകളുടെ തടസ്സമില്ലാത്തതും ലോകോത്തരവുമായ കവറേജ് ഇന്ത്യയിലുടനീളമുള്ള ആരാധകർക്ക് നൽകുന്നതിൽ ഇരു ഭാഗവും ശ്രദ്ധ കേന്ദ്രീകരിക്കുന്നു' സംയുക്ത പ്രസ്താവനയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
