ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ ഗ്രൗണ്ടിൽ വോൾവ്സിനെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഇരട്ട ഗോളും ഒരു അസിസ്റ്റുമായി ബ്രൂണോ ഫെർണാണ്ടസ് കളിയിലെ താരമായി.
മികച്ച രീതിയിൽ കളി ആരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 25-ാം മിനുറ്റിൽ ബ്രൂണോയിലൂടെ ലീഡ് എടുത്തു. കുഞ്ഞ്യയുടെ പാസ് സ്വീകരിച്ചായിരുന്നു ഗോൾ. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷം വോൾവ്സ് സമനില കണ്ടെത്തിയത് യുണൈറ്റഡിന് ആശങ്ക നൽകി. ബെലെഗാർഡിന്റെ ഫിനിഷാണ് വോൾവ്സിന് പ്രതീക്ഷ നൽകിയത്.
രണ്ടാം പകുതിയിൽ ഊർജ്ജം വീണ്ടെടുത്ത യുണൈറ്റഡ് പെട്ടെന്ന് തന്നെ ലീഡ് വീണ്ടെടുത്തു. ഇത്തവണ മനോഹരമായ ഒരു ടീം നീക്കത്തിന് ഒടുവിൽ എംബ്യൂമോ ആണ് യുണൈറ്റഡിനായി ഗോൾ നേടിയത്. ഡാലോട്ട് ആണ് എംബ്യൂമോയെ പെനാൽറ്റി ബോക്സിൽ കണ്ടെത്തിയത്.
കളിയിലെ ഏറ്റവും മനോഹരമായ ഗോൾ മൗണ്ട് നേടിയ യുണൈറ്റഡിന്റെ മൂന്നാമത്തെ ഗോളായിരുന്നു. ബ്രൂണോയുടെ പാസിൽ നിന്ന് ക്ലാസ് വോളിയിലൂടെ ആയിരുന്നു മൗണ്ടിന്റെ ഗോൾ. പിന്നാലെ 85-ാം മിനുറ്റിൽ ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 4-1.
ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ 25 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തിച്ചു. വോൾവ്സ് ആകട്ടെ ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
