ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ കളിച്ച ആറാം മത്സരത്തിലും വിജയവുമായി ഇംഗ്‌ളീഷ് പ്രിമിയർ ലീഗ് ക്‌ളബ് ആഴ്‌സനൽ. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ക്‌ളബ് ബ്രൂഗയെയാണ് ആഴ്‌സനൽ തോൽപ്പിച്ചത്.
നോനു മദുക്കേ ഇരട്ടഗോളുകൾ നേടിയപ്പോൾ ഗബ്രിയേൽ മാർട്ടിനെല്ലി ഒരു ഗോളടിച്ചു. 25,47 മിനിട്ടുകളിലായിരുന്നു മദുക്കേയുടെ ഗോളുകൾ. 56-ാം മിനിട്ടിൽ മാർട്ടിനെല്ലിയും സ്‌കോർ ചെയ്തു. ആറുമത്സരങ്ങളിൽ 18 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനൽ മാത്രമാണ് സീസണിൽ ഇതുവരെ ഒരുകളിയും തോൽക്കാത്തത്.
നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി അത്‌ലറ്റിക് ക്‌ളബിനോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ 13 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞദിവസം സ്‌പോർടിംഗിനെ 3-1ന് തോൽപ്പിച്ച ബയേൺ മ്യൂണിക്കാണ് 15 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. കഴിഞ്ഞരാത്രി നടന്ന മറ്റുമത്സരങ്ങളിൽ യുവന്റസ് 2-0ത്തിന് പാഫോസിനെയും ബെൻഫിക്ക ഇതേ സ്‌കോറിന് നാപ്പോളിയേയും തോൽപ്പിച്ചു. ബയേർ ലെവർകൂസനും ന്യൂകാസിലും രണ്ടുഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
