അഹമ്മദാബാദ്: വിദേശ പര്യടനത്തിന് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ചിലർ മോശം പ്രവൃത്തികളിൽ ഏർപ്പെടാറുണ്ടെന്ന ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രിയുമായ റിവാബ ജഡേജയുടെ പ്രസ്താവന വിവാദമായി. ഗുജറാത്തിലെ ദ്വാരകയിൽ ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു റിവാബയുടെ പരാമർശം.
ഇന്ത്യൻ ടീം അംഗങ്ങളിൽ ചിലർക്ക് സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാർമികതയ്ക്ക് നിരക്കാത്തത് ചെയ്യാറുണ്ടെന്നും റിവാബ പറഞ്ഞു. ജഡേജയുടെ മാന്യതയെക്കുറിച്ച് പറഞ്ഞപ്പോഴാണ് റിവാബ ടീമിലെ മറ്റ് താരങ്ങളെ കുറ്റപ്പെടുത്തിയത്. നാട്ടിലും പുറത്തും തന്റെ ഭർത്താവ് വളരെ മാന്യമായാണ് ജീവിക്കുന്നതെന്ന് റിവാബ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
