ഓപ്പറേഷന്‍ സിന്ദൂറില്‍ യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതായി ഇന്ത്യന്‍ നേവി ക്യാപ്റ്റന്റെ വെളിപ്പെടുത്തല്‍; നിഷേധിച്ച് ഇന്ത്യന്‍ എംബസി

JUNE 29, 2025, 11:39 AM

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതായി, ഇന്തൊനേഷ്യയിലെ ഇന്ത്യന്‍ ഡിഫന്‍സ് അറ്റാഷെയായ ഇന്ത്യന്‍ നേവി ക്യാപ്റ്റന്‍ ശിവകുമാര്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാന് നേരെ നടത്തിയ ആക്രമണത്തിനിടയിലാണ് യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടതെന്നാണ് ശിവകുമാറിന്റെ വെളിപ്പെടുത്തല്‍.

ജൂണ്‍ 10 ന് ഇന്തൊനേഷ്യയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു സെമിനാറിലായിരുന്നു ശിവകുമാറിന്റെ പ്രസ്താവന. ഇതിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന മെയ് ഏഴ് രാത്രിയില്‍ പാകിസ്ഥാന്റെ ആക്രമണത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായി. പാകിസ്ഥാന്റെ സൈനികതാവളങ്ങളെയോ സൈനിക ആസ്തികളെയോ ആക്രമിക്കരുത് എന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു.

ആ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥരായതുകൊണ്ട് മാത്രമാണ് തങ്ങള്‍ക്ക് ആ യുദ്ധവിമാനങ്ങള്‍ നഷ്ടമായതെന്നും ഇന്ത്യ-പാക് യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ പവര്‍ സ്ട്രാറ്റജീസ് എന്ന വിഷയത്തില്‍ സംസാരിക്കവേ ശിവകുമാര്‍ പറഞ്ഞു. യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധതന്ത്രത്തില്‍ മാറ്റം കൊണ്ടുവരികയും മെയ് 10-ഓടെ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ച് പാക് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതത് എന്നാണ് റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam