കെഎസ്ആർടിസി ബസിൻ്റെ കീ ഊരി എറിഞ്ഞ സംഭവം; ടൂറിസ്റ്റ് ബസ് ജീവനക്കാർ കസ്റ്റഡിയിൽ

JUNE 15, 2025, 12:20 AM

കൊച്ചി: എറണാകുളം കാലടിയിൽ കെഎസ്ആർടിസി ബസിൻ്റെ കീ ഊരി എറിഞ്ഞ സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ കസ്റ്റഡിയിൽ.

ഇന്നലെ രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരും ടൂറിസ്റ്റ് ബസ്സ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നായിരുന്നു സംഭവം. ചാലക്കുടിയിൽ നിന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. 

പെരുമ്പാവൂർ ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസും എരുമേലിയിലുള്ള ഫെറ എന്ന ടൂറിസ്റ്റ് ബസും തമ്മിൽ നടന്ന മത്സരയോട്ടത്തിൽ കെഎസ്ആർടിസി ബസ് എതിർ വശത്തുകൂടെ വരികയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാർ ഉന്നയിക്കുന്ന ആരോപണം.

vachakam
vachakam
vachakam

തുടർന്ന് കെഎസ്ആർടിസി ബസിൽ കയറി ടൂറിസ്റ്റ് ബസ് ജീവനക്കാർ ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു.

ഒടുവിൽ തർക്കം മൂർച്ഛിച്ഛത്തോടെ കെഎസ്ആർടിസി ബസിന്റെ കീ ടൂറിസ്റ്റ് ബസ് ജീവനക്കാർ ഊരിയെടുത്ത് വലിച്ചെറിയുകയായിരുന്നു. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam