യൂറോപ്യന്‍ യൂണിയന്റെ 500 മില്യണ്‍ യൂറോ പിഴ; യൂറോപ്യന്‍ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആപ്പിള്‍

JUNE 26, 2025, 7:15 PM

ന്യൂയോയര്‍ക്ക്: ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് ലംഘിച്ചതിന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 500 മില്യണ്‍ യൂറോ (585 മില്യണ്‍ ഡോളര്‍) പിഴ ഒഴിവാക്കാന്‍  ആപ്പിള്‍ ആപ്പ് സ്റ്റോര്‍ യൂറോപ്യന്‍ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി.

ആപ്പ് നിര്‍മ്മാതാക്കള്‍ക്കുള്ള ഫീസിന്റെയും പ്രോഗ്രാമുകളുടെയും സങ്കീര്‍ണ്ണമായ ഒരു സംവിധാനമാണ് പുതിയ നയങ്ങള്‍, ചില ഡെവലപ്പര്‍മാര്‍ ഇപ്പോള്‍ ഒരു ഡൗണ്‍ലോഡിന് മൂന്ന് വ്യത്യസ്ത ഫീസ് അടയ്ക്കുന്നു. യൂറോപ്പിലെ എല്ലാ ആപ്പ് ഡെവലപ്പര്‍മാര്‍ക്കും ആപ്പിള്‍ ഒരു പുതിയ നിയമങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്നു. അതില്‍ ആപ്പ് സ്റ്റോറിന് പുറത്ത് നടത്തുന്ന എല്ലാ ഡിജിറ്റല്‍ വാങ്ങലുകളിലും 5% 'കോര്‍ ടെക്‌നോളജി കമ്മീഷന്‍' എന്ന ഫീസ് ഉള്‍പ്പെടുന്നു.

ആപ്പ് പ്രഖ്യാപിച്ച മാറ്റങ്ങള്‍ ആദ്യം യൂറോപ്യന്‍ കമ്മീഷന്റെ ശ്രദ്ധ ആകര്‍ഷിച്ച കമ്പനിയുടെ മുന്‍ നയത്തില്‍ നിന്ന് പൂര്‍ണ്ണമായ വ്യതിചലനമല്ല. ആപ്പ് മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആപ്പിള്‍ പറഞ്ഞിരുന്നു. പക്ഷേ പ്രതിദിനം 50 മില്യണ്‍ യൂറോ വരെ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയ യൂറോപ്യന്‍ കമ്മീഷന്റെ നിയന്ത്രണങ്ങള്‍ കാരണം അതിന് നിര്‍ബന്ധിതമാകുകയായിരുന്നു. തങ്ങളുടെ പദ്ധതി ഡിഎംഎയ്ക്ക് അനുസൃതമാണെന്ന് വിശ്വസിക്കുന്നതായും പിഴ ഒഴിവാക്കുമെന്നും ആപ്പിള്‍ പറഞ്ഞു.

ആപ്പ് സ്റ്റോറില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍ ആപ്പിളിനോട് ആവശ്യപ്പെടുന്നു. അതിനോട് തങ്ങള്‍ വിയോജിക്കുന്നു, അപ്പീല്‍ നല്‍കാന്‍ പദ്ധതിയിടുന്നുണ്ടെന്നും ആപ്പിള്‍ വക്താവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ആപ്പിള്‍ ഇനി പിഴയ്ക്ക് വിധേയമല്ലെന്ന് യൂറോപ്യന്‍ കമ്മീഷന്റെ വക്താവ് പറഞ്ഞിട്ടില്ല. കമ്പനി നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് അറിയാന്‍ ആപ്പിളിന്റെ പുതിയ നിബന്ധനകള്‍ യൂറോപ്യന്‍ കമ്മീഷന്‍ പരിശോധിക്കുകയാണെന്ന് അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam