കൗഫ്മാൻ കൗണ്ടി അപകടം: അഞ്ച് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

JUNE 30, 2025, 1:29 PM

കൗഫ്മാൻ കൗണ്ടി: ടെക്‌സസിലെ കൗഫ്മാൻ കൗണ്ടിയിൽ I-20ൽ വെച്ച് നടന്ന വാഹനാപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 27കാരനായ അലക്‌സിസ് ഒസ്മാനി ഗൊൺസാലസ്‌കമ്പാനിയോണി അറസ്റ്റിലായിട്ടുണ്ട്.

കെഡിഎഫ്ഡബ്ല്യുവിന്റെ റിപ്പോർട്ട് അനുസരിച്ച്, അപകടത്തിന് കാരണം താൻ ഉറങ്ങിപ്പോയതാണെന്ന് കമ്പാനിയോണി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാൾ ഓടിച്ചിരുന്ന 18വീലർ വാഹനം അഞ്ച് പേർ സഞ്ചരിച്ചിരുന്ന ഒരു പിക്കപ്പ് ട്രക്കിൽ ഇടിക്കുകയും കമ്പാനിയോണിയുടെ ട്രക്ക് മറ്റ് രണ്ട് സെമി ട്രക്കുകളിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.

അതിലൊന്ന് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന മൂന്ന് പാസഞ്ചർ വാഹനങ്ങളിലേക്ക് ഇടിച്ചു.
പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

പിക്കപ്പ് ട്രക്കിലെ മറ്റ് നാല് യാത്രക്കാർക്ക് പരിക്കേൽക്കുകയും മറ്റൊരു വാഹനത്തിലെ യാത്രക്കാരനും സംഭവസ്ഥലത്ത് വെച്ച് മരിക്കുകയും ചെയ്തു.

അപകടത്തിൽ എത്രപേർക്ക് പരിക്കുപറ്റിയെന്നുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കമ്പാനിയാനിക്കെതിരെ അഞ്ച് നരഹത്യ കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചുള്ള ഒരു ഗുരുതരമായ ആക്രമണ കുറ്റവും ചുമത്തിയിട്ടുണ്ട്. നിലവിൽ ഇയാളെ കോഫ്മാൻ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

പി.പി.ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam