ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിക്ക് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ വിധി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ടെല്‍ അവീവില്‍ ഉന്നത
'യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നത് തുടരുകയും ഇസ്രായേലി പൗരന്മാര്ക്ക് നേരെ മിസൈലുകള്‍ തൊടുക്കുകയും ചെയ്യുന്ന ഇറാനി സ്വേച്ഛാധിപതിക്ക് ഞാന്‍ മുന്നറിയിപ്പ് നല്കുന്നു' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണി. 1979 മുതല്‍ 2003-ല്‍ അധികാരഭ്രഷ്ടനാക്കപ്പെടുന്നതുവരെ ഇറാഖിന്റെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ അമേരിക്കന്‍ സൈന്യം പിടികൂടുകയും പിന്നീട് തൂക്കിലേറ്റുകയുമായിരുന്നു.
ടെഹ്റാനിലെ ഭരണകൂടത്തെയും സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. ടെഹ്റാനിലെ ജനങ്ങള്‍ ഐഡിഎഫ് നിര്‍ദേശമനുസരിച്ച് പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്