ഇൻഡ്യാ ബ്ലോക്ക് ദുർബലം, നിലനിൽക്കുമോ എന്ന് ഉറപ്പില്ല;  പി. ചിദംബരം

MAY 16, 2025, 8:23 AM

ഡൽഹി: ഇൻഡ്യാ മുന്നണിയുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ബിജെപിയുടെ സംഘടനാസംവിധാനം ശക്തമാണെന്നും, ആയതിനാൽ ഇൻഡ്യാ മുന്നണി നിലനിൽക്കുമോ എന്ന് ഉറപ്പില്ലെന്നും ചിദംബരം പ്രതികരിച്ചു.

സല്‍മാന്‍ ഖുര്‍ഷിദിന്റെയും മൃത്യുഞ്ജയ് സിംഗ് യാദവിന്റെയും 'കണ്ടസ്റ്റിംഗ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്: അന്‍ ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി 2024 ഇലക്ഷന്‍സ്'എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്.

എന്നിരുന്നാലും, കോൺഗ്രസിനെ രക്ഷിക്കാൻ ഇനിയും വൈകിയിട്ടില്ലെന്നും ഇനിയും സമയമുണ്ട് എന്നും ചിദംബരം മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

ഇൻഡ്യാ ബ്ലോക്ക് പൂർണമായും നിലനിൽക്കുകയാണെങ്കിൽ താൻ വളരെ സന്തോഷിക്കും. എന്നാൽ അത് ദുർബലമാണെന്ന് എനിക്ക് തോന്നുന്നുവെന്നും ചിദംബരം പറഞ്ഞു.

"തെരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ രാജ്യത്തെ ഏറ്റവും താഴ്ന്ന പൊലീസ് സ്റ്റേഷൻ വരെ,സ്ഥാപനങ്ങളെ നിയന്ത്രിക്കാനും ചിലപ്പോൾ പിടിച്ചെടുക്കാനും ബിജെപിക്ക് കഴിയും. ജനാധിപത്യത്തിൽ അനുവദിക്കാവുന്നത്രയും ശക്തമായ ഒരു സംവിധാനമാണിത് എന്നും, ചിദംബരം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam