ഇന്ത്യയുടെ വജ്രായുധം; പാകിസ്താൻ മുട്ടുമടക്കിയത് ബ്രഹ്മോസ് മിസൈലുകൾക്ക് മുന്നിൽ 

MAY 15, 2025, 10:35 PM

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ. മെയ് 9-10 തീയതികളിൽ പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ നടത്തിയ പ്രതികാര ആക്രമണങ്ങളിൽ 15 ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. 

ഇന്ത്യൻ വ്യോമസേന നടത്തിയ പ്രതികാര ആക്രമണത്തിൽ, 13 പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ 11 എണ്ണത്തിനും കേടുപാടുകൾ സംഭവിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിർദ്ദേശപ്രകാരമാണ് ബ്രഹ്മോസ് ആക്രമണത്തിനായി തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുണ്ട്.

മെയ് 7-8 രാത്രിയില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങൾ പാകിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചതിന് ശേഷമാണ് ആക്രമണം ഉണ്ടായത്. ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ഭുജ് എന്നിവയായിരുന്നു പാകിസ്ഥാൻ ലക്ഷ്യമിട്ട പ്രദേശങ്ങൾ. 

vachakam
vachakam
vachakam

എന്നിരുന്നാലും, ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ എല്ലാ ഭീഷണികളെയും വിജയകരമായി കണ്ടെത്തി നിർവീര്യമാക്കി. മറുപടിയായി, പിറ്റേന്ന് രാവിലെ ലാഹോർ ഉൾപ്പെടെയുള്ള പാകിസ്ഥാൻ വ്യോമ പ്രതിരോധ റഡാറുകളെ ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന ഏകോപിത ആക്രമണങ്ങൾ നടത്തി.

നിലവില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനും (ഡിആർഡിഒ), റഷ്യൻ ഫെഡറേഷന്‍റെ എൻപിഒ മഷിനോസ്‌ട്രോയേനിയയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.

സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്‌മോസിന് മാക് 3 വേഗത്തില്‍ വരെ കുതിക്കാനാകും. 200-300 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കുന്ന ഈ മിസൈലിന് 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ട്. 

vachakam
vachakam
vachakam

വേഗതയ്ക്കൊപ്പം കൃത്യതയാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മുഖമുദ്ര. തറനിരപ്പില്‍ നിന്ന് വെറും 10 മീറ്റര്‍ വരെ ഉയരമുള്ള ലക്ഷ്യം വരെ തരിപ്പിണമാക്കാം. ശത്രു റഡാറുകളില്‍ പതിയില്ല എന്നതുകൊണ്ടുതന്നെ ബ്രഹ്മോസ് അനായാസം ലക്ഷ്യസ്ഥാനത്തെത്തുകയും കനത്ത നാശം വിതയ്ക്കുകയും ചെയ്യും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam