അർജന്റീനാ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം സംബന്ധിച്ച കേസിൽ മെഡിക്കൽ കമ്പനിയിൽ പോലീസ് റെയ്ഡ്.
ശസ്ത്രകിയക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന മറഡോണയ്ക്ക് പരിചരണം നൽകിയ മെഡിഡോം കമ്പനി ഓഫീസിലാണ് കോടതി നിർദേശപ്രകാരം തിരച്ചിൽനടന്നത്.
മറഡോണയുടെ മരണത്തിൽ ഏഴംഗ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്നാണ് കേസ്. മറഡോണയ്ക്ക് വേണ്ടത്ര വൈദ്യസഹായം ലഭിച്ചില്ലെന്ന് സാക്ഷികൾ വിചാരണയിൽ മൊഴിനൽകിയിരുന്നു.
ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകളുണ്ടോയെന്ന് പരിശോധിക്കാനാണ് കോടതി മെഡിക്കൽ കമ്പനി റെയ്ഡ് ചെയ്യാൻ ആവശ്യപ്പെട്ടത്.
2020 നവംബർ മൂന്നിനാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതിന് മാറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. 12-ന് വീട്ടിലെത്തിയ താരം 25-ന് മരിച്ചു.
ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് താരത്തിന്റെ മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്