ഹെഡും കമ്മിൻസും ടീമിലേക്ക് തിരിച്ചെത്തും

MAY 14, 2025, 5:16 AM

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 സീസൺ വീണ്ടും പുനഃരാരംഭിക്കുന്നു.

മെയ് 17ന് ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ‌ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനഃരാരംഭിക്കുക.

അതേസമയം സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ പല ടീമുകളുടെയും താരങ്ങൾ സ്വന്തം രാജ്യത്തേക്ക് മടങ്ങിയിരുന്നു. സൺറൈസേഴ്‌സ് ഹൈദരബാദിന്റെ താരങ്ങളും ഇതുപോലെ മടങ്ങിയിരുന്നു.

vachakam
vachakam
vachakam

എന്നാലിതിൽ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഓപ്പണര്‍ ട്രാവിസ് ഹെഡും തിരിച്ചെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്ലേ ഓഫ് സാധ്യത അവസാനിച്ചെങ്കിലും ഇരുവരും ടീമിനൊപ്പം ചേരാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.

എന്നാൽ ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസന്‍, ഇഷാന്‍ മലിംഗ, കാമിന്ദു മെന്‍ഡിസ്, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതുപോലെ പല ടീമുകളുടെയും വിദേശ താരങ്ങൾ തിരിച്ചെത്തുമോ എന്ന അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. രാജസ്ഥാൻ റോയൽസിന്റെ ബോളിങ് കോച്ച് ഷെയ്ന്‍ ബോണ്ട്, മധ്യനിര വെടിക്കെട്ട് താരം ഹെറ്റ്മെയർ എന്നിവർ ഈ സീസണിൽ ഇനിയുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam