ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനത്തെ വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി. നിങ്ങൾ കളി ഉപേക്ഷിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ആധുനിക ക്രിക്കറ്റിലെ ഒരു പ്രതിഭാസമാണ് നിങ്ങൾ, മികച്ച കളിയിലും നായകത്വത്തിലും, ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും വലിയ അംബാസഡർ. എല്ലാവർക്കും, പ്രത്യേകിച്ച് എനിക്ക് നിങ്ങൾ നൽകിയ നല്ല ഓർമ്മകൾക്ക് നന്ദി.
എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും സന്തോഷത്തോടെ അത് ഓർക്കും എന്നായിരുന്നു രവി ശാസ്ത്രിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും തമ്മിൽ ഏറ്റവും അടുത്ത ബന്ധമുണ്ട്.
വിരാട് കോഹ്‌ലി ക്യാപ്റ്റനായിരുന്നപ്പോഴാണ് രവി ശാസ്ത്രിയെ ഇന്ത്യൻ പരിശീലകനാക്കിയത്. ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെയുടെ ഹെഡ് മാസ്റ്റർ ശൈലിയെക്കുറിച്ച് പരാതിപ്പെട്ട കോഹ്‌ലിയുടെ നിർബന്ധപ്രകാരമാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലകനായത്.
അതേസമയം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തമ്മില്‍ 2019ലെ ഏകദിന ലോകകപ്പ് കാലത്ത് നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന അഭിപ്രായ ഭിന്നത പരിഹരിക്കാൻ മുന്‍കൈയടെുത്തതും രവി ശാസ്ത്രിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിരാട് കോഹ്‌ലിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് പോലും ഒരു കാലത്ത് രവി ശാസ്ത്രിയെ വിശേഷിപ്പിച്ചിരുന്നു. രവി ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞതും വിരാട് കോഹ്‌ലി ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞതും ഏതാണ്ട് ഒരേകാലത്തായിരുന്നു.
2021- നവംബറിലാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യൻ പരിശീലനായത്. 2021ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷമാണ് കോഹ്‌ലി ടെസ്റ്റ് നായകസ്ഥാനം രാജിവെച്ചത്. പിന്നാലെ രോഹിത് ശര്‍മയെ ഏകദിന, ടെസ്റ്റ്, ടി20 ടീമുകളുടെ നായകനായി ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ന് ഉച്ചയോടെയാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്