റിയോ ഡി ജെനയ്റോ: ഇറ്റാലിയന്‍ പരിശീലകന് കാര്‍ലോ ആഞ്ചലോട്ടി ഇനി ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീം പരിശീലകന്. തിങ്കളാഴ്ച ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് (സിബിഎഫ്) തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അഞ്ചലോട്ടിയുമായി ഇക്കാര്യത്തില്‍ ധാരണയായതായും ഫെഡറേഷന് വ്യക്തമാക്കി.
നിലവില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കുന്ന ആഞ്ചലോട്ടി ലാ ലിഗ സീസണ് അവസാനിച്ച ശേഷം റയലിനോട് വിടപറയും. ക്ലബ് ലോകകപ്പില്‍ പുതിയ പരിശീലകന് കീഴിലാകും റയല്‍ കളിക്കുക. 7.66 കോടി രൂപയാകും ബ്രസീലില്‍ മാസം പ്രതിഫലമായി ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമേറ്റെടുക്കുന്നതോടെ ബ്രസീലിന്റെ ആദ്യ വിദേശ പരിശീലകന് കൂടിയായി ആഞ്ചലോട്ടി മാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്