വെർഡർ ബ്രെമനുമായി സമനില വഴങ്ങി ആർബി ലീപ്‌സിഗ്

MAY 11, 2025, 8:27 AM

വെർഡർ ബ്രെമനുമായി ശനിയാഴ്ച ഗോൾരഹിത സമനില വഴങ്ങിയതോടെ ആർബി ലീപ്‌സിഗിന്റെ ബുണ്ടസ് ലീഗയിലെ ആദ്യ നാലിൽ ഫിനിഷ് ചെയ്യാനുള്ള പ്രതീക്ഷകൾ അസ്തമിച്ചു.

2017ൽ സ്ഥാനക്കയറ്റം നേടിയ ശേഷം ഒമ്പത് സീസണുകളിൽ ഇത് രണ്ടാം തവണ മാത്രമാണ് ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ നഷ്ടമാകുന്നത്. ലീപ്‌സിഗിന് ബ്രെമൻ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല. സാവി സിമോൺസ് തൊടുത്ത ഷോട്ട് പോസ്റ്റിലിടിക്കുകയും രണ്ടാം പകുതിയിൽ ഗോൾകീപ്പർ തടുക്കുകയും ചെയ്തു.

ഈ ഫലത്തോടെ ലീപ്‌സിഗ് യൂറോപ്പാ ലീഗ് യോഗ്യത നേടാനുള്ള പോരാട്ടത്തിലാണ്. അവസാന മത്സരത്തിൽ സ്റ്റട്ട്ഗാർട്ടിനെതിരെ അവർക്ക് വിജയം അനിവാര്യമാണ്. അതേസമയം, റെഡ് ബുളിന്റെ പുതിയ ഫുട്‌ബോൾ മേധാവിയായി നിയമിതനായ യൂർഗൻ ക്ലോപ്പിന് ചാമ്പ്യൻസ് ലീഗ് ഇല്ലാത്ത ഒരു വെല്ലുവിളി നിറഞ്ഞ ഓഫ്‌സീസൺ ആയിരിക്കും ഇത്.

vachakam
vachakam
vachakam

മറ്റ് ബുണ്ടസ് ലീഗ മത്സരങ്ങളിൽ, പുതുതായി സ്ഥാനക്കയറ്റം നേടിയ ഹോൾസ്റ്റൈൻ കീലും ബോക്കവും യഥാക്രമം ഫ്രെബർഗിനോടും മെയിൻസിനോടും തോറ്റ് തരംതാഴ്ത്തപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam