കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത പാക് സൈനിക ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ട് ഇന്ത്യ

MAY 11, 2025, 2:28 PM

ന്യൂഡെല്‍ഹി: മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാക് ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാരങ്ങളില്‍ പങ്കെടുത്ത പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടെയും പഞ്ചാബ് പ്രവിശ്യയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഇന്ത്യ പുറത്തുവിട്ടു. അതിര്‍ത്തി പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നിരവധി പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഭീകരരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. 

ലാഹോറിലെ നാലാം കോര്‍പ്‌സിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍ ഷാ, ലാഹോറിലെ 11-ാമത് ഇന്‍ഫന്‍ട്രി ഡിവിഷനിലെ മേജര്‍ ജനറല്‍ റാവു ഇമ്രാന്‍ സര്‍താജ്, ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍ ഷബ്ബീര്‍, പഞ്ചാബ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ. ഉസ്മാന്‍ അന്‍വര്‍, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേര്‍ത്ത് എന്നിവരാണ് ഭീകരരുടെ സംസ്‌കാരത്തില്‍ പങ്കെടുിത്തത്. 

ഒരു തരത്തിലുള്ള ഭീകരതയ്ക്കും അഭയം നല്‍കുകയോ സ്‌പോണ്‍സര്‍ ചെയ്യുകയോ ചെയ്യുന്നില്ലെന്ന് പാകിസ്ഥാന്‍ വളരെക്കാലമായി വാദിച്ചിരുന്നു. എന്നാല്‍ നിരവധി പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഭീകരരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് സൈന്യവും ഭീകരരും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്നു.

vachakam
vachakam
vachakam

ലാഹോറിനടുത്തുള്ള മുരിദ്‌കെയിലെ ഭീകര ക്യാമ്പില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരുടെ ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ക്ക് ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരനായ ഹാഫിസ് അബ്ദുള്‍ റൗഫ് നേതൃത്വം നല്‍കി. സിവില്‍ ഉദ്യോഗസ്ഥരും ഹാഫിസ് സയീദ് സ്ഥാപിച്ച നിരോധിത ജമാഅത്ത്-ഉദ്-ദവ (ജെയുഡി) അംഗങ്ങളും സന്നിഹിതരായിരുന്നു. കൊല്ലപ്പെട്ട ഖാരി അബ്ദുള്‍ മാലിക്, ഖാലിദ്, മുദാസിര്‍ എന്നിവര്‍ ജെയുഡി അംഗങ്ങളാണ്. 

മുരിദ്‌കെയില്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ പാകിസ്ഥാന്‍ പതാകയില്‍ പൊതിഞ്ഞ ഭീകരരുടെ ശവപ്പെട്ടികള്‍ എടുത്തുകൊണ്ടു പോകുന്നത്. ഒരു വീഡിയോയില്‍ കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam