ശ്രീനഗര്‍: കാശ്മീര്‍ വിഷയത്തില്‍ ആരും മധ്യസ്ഥത വഹിക്കേണ്ടെന്ന് ഇന്ത്യ. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
'കാശ്മീരിനെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ വ്യക്തമായ നിലപാടുണ്ട്, ഒരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. പാക് അധീന കശ്മീര്‍ (പിഒകെ) തിരിച്ചു നല്‍കുന്നത്. മറ്റൊന്നും സംസാരിക്കാനില്ല. ഭീകരരെ കൈമാറുന്നതിനെക്കുറിച്ച് അവര്‍ സംസാരിച്ചാല്‍, നമുക്ക് സംസാരിക്കാം. മറ്റൊരു വിഷയത്തിനും ഞങ്ങള്‍ക്ക് ചര്‍ച്ചക്കിരിക്കാന്‍ ഉദ്ദേശ്യമില്ല. ആരും മധ്യസ്ഥത വഹിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആരും മധ്യസ്ഥത വഹിക്കേണ്ടതില്ല,' കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഞായറാഴ്ച, സംഘര്‍ഷം ലഘൂകരിക്കാന്‍ സമ്മതിച്ചതിന് ഇന്ത്യയെയും പാകിസ്ഥാനെയും ട്രംപ് പ്രശംസിക്കുകയും കശ്മീര്‍ തര്‍ക്കത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
'ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീരുമായി ബന്ധപ്പെട്ട് ഒരു പരിഹാരത്തിലെത്താന്‍ കഴിയുമോ എന്ന് കാണാന്‍ ഞാന്‍ നിങ്ങള്‍ രണ്ടുപേരുമായും സഹകരിക്കും,' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.
പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിന്റെ മധ്യസ്ഥത വാഗ്ദാനം സ്വാഗതം ചെയ്യുകയും ട്രംപിന് അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിന് നന്ദി പറയുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്