ഡൽഹി : ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ കരാറിനു പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കെതിരെ സൈബർ ആക്രമണം. കമന്റ് വിഭാഗത്തിൽ അശ്ലീല കമന്റുകളും ട്രോളുകളും നിറഞ്ഞതോടെ അദ്ദേഹം തന്റെ അക്കൗണ്ട് പ്രൈവറ്റ് മോഡിലേക്ക് മാറ്റി.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ പത്രസമ്മേളനങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര നിലപാട് അവതരിപ്പിച്ചത് അദ്ദേഹമാണ്. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ പ്രകോപനം ഉണ്ടായിരുന്നു. ഇതില്‍ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് മിശ്രിക്ക് നേരെയുള്ള സൈബറാക്രമണം.
ലണ്ടനില്‍ ആഗോള നിയമ സ്ഥാപനമായ ഹെർബർട്ട് സ്മിത്ത് ഫ്രീഹിൽസിൽ ജോലി ചെയ്യുന്ന മിശ്രിയുടെ മകൾ ഡിഡൺ മിസ്‌റിക്ക് നേരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
ജോലിക്കിടെ റോഹിംഗ്യൻ അഭയാർത്ഥികൾക്ക് നിയമപരമായ സഹായം നൽകിയതിനാണ് മിശ്രിയുടെ മകള്‍ക്ക് നേരെയുള്ള ആക്രമണം. ഇതിന് പിന്നാലൊണ് എക്‌സ് അക്കൗണ്ട് മിശ്രി പൂട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്