ചര്‍ച്ചയാവാം, പക്ഷേ പാക് അധീന കാശ്മീരും ഭീകരരെയും വിട്ടുതരുന്നതിനെ കുറിച്ച് മാത്രം: യുഎസിനോട് ഇന്ത്യ

MAY 11, 2025, 6:37 AM

ന്യൂഡെല്‍ഹി: പാകിസ്ഥാനുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചയ്ക്കിടെ, പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ രാജ്യം ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനോട് പറഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഞായറാഴ്ച അറിയിച്ചു.

പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെങ്കില്‍ അത് പാക് അധിനിവേശ കാശ്മീര്‍ (പിഒകെ) തിരികെ നല്‍കുന്നതിനെ കുറിച്ചും ഭീകരരെ കൈമാറുന്നത് സംബന്ധിച്ചും മാത്രമായിരിക്കും എന്നായിരുന്നു യുഎസിനുള്ള ഇന്ത്യയുടെ സന്ദേശം.

പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിന് ശേഷം, പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറുമായും തുടര്‍ന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും വാന്‍സ് ചര്‍ച്ചകള്‍ നടത്തി. പാകിസ്ഥാന്‍ വെടിയുതിര്‍ത്തില്ലെങ്കില്‍ ഇന്ത്യയും സംയമനം പാലിക്കണമെന്ന് ചര്‍ച്ചകളില്‍ യുഎസ് അഭ്യര്‍ത്ഥിച്ചു. 

vachakam
vachakam
vachakam

ഭീതിദമായ ചില രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് വെടിനിര്‍ത്തലിനായുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനായി വാന്‍സ് നേരിട്ട് പ്രധാനമന്ത്രി മോദിയെ സമീപിച്ചതെന്ന് നേരത്തെ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രഹസ്യാന്വേഷണത്തിന്റെ സ്വഭാവം അതിന്റെ സംവേദനക്ഷമത കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യുഎസ് നേതൃത്വത്തിന്റെ ഉന്നത തലങ്ങളില്‍ നിന്ന് അടിയന്തര നടപടി സ്വീകരിക്കുന്നതില്‍ അത് പ്രധാന പങ്ക് വഹിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam