ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും; വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടാല്‍ തിരിച്ചടിക്കാന്‍ കരസേനാ കമാന്‍ഡര്‍മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം

MAY 11, 2025, 7:12 AM

ന്യൂഡെല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ സൈനിക നടപടി, 'ഓപ്പറേഷന്‍ സിന്ദൂര്‍' തുടരുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാന്‍ വെടിയുതിര്‍ത്താല്‍ ഇന്ത്യ കൂടുതല്‍ ശക്തമായി പ്രതികരിക്കുമെന്നും പാകിസ്ഥാന്‍ നിര്‍ത്തിയാല്‍ ഇന്ത്യയും നിര്‍ത്തുമെന്നതുമാണ് പുതിയ സമീപനമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ ശനിയാഴ്ച ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കപ്പെട്ടാല്‍ ശക്തമായ പ്രതിരോധ നടപടികള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ എല്ലാ കരസേനാ കമാന്‍ഡര്‍മാര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. 

പാകിസ്ഥാനുമായുള്ള ഏത് ചര്‍ച്ചയും ഡിജിഎംഒമാര്‍ വഴി മാത്രമായിരിക്കും നടക്കുകയെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇരുവിഭാഗത്തിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്നലെ വൈകുന്നേരം സംസാരിച്ചതിന് ശേഷം സംഘര്‍ഷത്തിന് ശമനമുണ്ട്. 

vachakam
vachakam
vachakam

വെടിനിര്‍ത്തല്‍ പ്രഖ്യാപനം വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, പാകിസ്ഥാന്‍ ഭാവിയില്‍ നടത്തുന്ന ഏതൊരു ഭീകരപ്രവര്‍ത്തനത്തെയും ഇന്ത്യ യുദ്ധപ്രവര്‍ത്തനമായി കണക്കാക്കുമെന്നും അതിനനുസരിച്ച് പ്രതികരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam