ന്യൂഡെല്‍ഹി: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ന് രാത്രിയിലോ പിന്നീടോ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായാല്‍ 'കടുത്ത' മറുപടി നല്‍കുമെന്ന് പാകിസ്ഥാന് 'ഹോട്ട്ലൈന്‍' സന്ദേശം അയച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
ഇനി ഏതെങ്കിലും തരത്തില്‍ അതിര്‍ത്തി ലംഘനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കരസേനാ മേധാവി പൂര്‍ണ്ണ അധികാരം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ 'കഠിനമായി' പ്രതികരിക്കാനുള്ള ഇന്ത്യയുടെ ഉറച്ചതും വ്യക്തവുമായ ഉദ്ദേശ്യം ഉയര്‍ത്തിക്കാട്ടുന്ന ഒരു 'ഹോട്ട്ലൈന്‍' സന്ദേശം പാക് ഡിജിഎംഒയ്ക്ക് അയച്ചതായി ലെഫ്റ്റനന്റ് ജനറല്‍ ഘായ് പറഞ്ഞു.
ഇന്ത്യന്‍ സേന എന്തുചെയ്യുമെന്ന് പാകിസ്ഥാന് അറിയാമെന്ന് നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ (ഡിജിഎന്‍ഒ) വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ് കൂട്ടിച്ചേര്‍ത്തു.
''ഇത്തവണ, പാകിസ്ഥാന്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ ധൈര്യപ്പെട്ടാല്‍, ഞങ്ങള്‍ എന്തുചെയ്യുമെന്ന് പാകിസ്ഥാന് അറിയാം,'' വൈസ് അഡ്മിറല്‍ പ്രമോദ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്