ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഒരു പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ പങ്ക് സംശയിക്കുന്നതായി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.
കത്തിനശിച്ച നോട്ടുകളുടെ ബാക്കി ഭാഗങ്ങൾ ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നിന്ന് ഒരു പേഴ്സണൽ സ്റ്റാഫ് അംഗം നീക്കം ചെയ്തതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് വർമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ചു. ജസ്റ്റിസ് വർമ്മ സ്ഥാനമൊഴിയാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് വിവരം.
യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്. വസതിയില്‍ തീപിടിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്.
ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്