ബാര്‍മര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ ഡ്രോണുകള്‍ എത്തിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. പ്രദേശത്ത് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് ബാര്‍മര്‍ ജില്ലാ കളക്ടര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലനില്‍ക്കെയാണ് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ഡ്രോണുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രദേശത്ത് ഡ്രോണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും ജില്ലാ കളക്ടര്‍ എക്സില്‍ കുറിച്ചു.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജയ്സാല്‍മീറിലും സംസ്ഥാനത്തെ മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തിപ്രദേശങ്ങളില്‍ സുരക്ഷാസേന അതീവജാഗ്രതയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്