ന്യൂഡെല്‍ഹി: നിരവധി സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച ഇന്ത്യാ വിരുദ്ധ ഭീകര സംഘടനകളോട് ഓപ്പറേഷന് സിന്ദൂറിലൂടെ സൈന്യം പ്രതികാരം ചെയ്തെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, റാവല്‍പിണ്ടിയിലെ പാകിസ്ഥാന് ആര്‍മി ആസ്ഥാനത്ത് പോലും ഉച്ചത്തില്‍ പ്രതിധ്വനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ സൈനിക താവളങ്ങളും അതിര്‍ത്തി ഔട്ട്പോസ്റ്റുകളും മാത്രമല്ല ലക്ഷ്യമിട്ടത്, പാകിസ്ഥാന് ആര്‍മി ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവല്‍പിണ്ടിയില്‍ പോലും ഇന്ത്യന്‍ സായുധ സേനയുടെ പ്രതിധ്വനികള്‍ കേട്ടു,' പ്രതിരോധ മന്ത്രി പറഞ്ഞു.
ഓപ്പറേഷന് സിന്ദൂരിന് മറുപടിയായി ഇന്ത്യയിലെ സാധാരണക്കാരെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടതിന് പാകിസ്ഥാനെ രാജ്നാഥ് സിംഗ് വിമര്‍ശിച്ചു. ഇന്ത്യന്‍ സൈന്യം ജാഗ്രതയും സംയമനവും പാലിക്കുകയും കൃത്യമായ ആക്രമണങ്ങളിലൂടെ പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം ലക്ഷ്യം വെക്കുകയും ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഞങ്ങള്‍ ഒരിക്കലും അവരുടെ സാധാരണക്കാരെ ലക്ഷ്യം വെച്ചിട്ടില്ല. എന്നിരുന്നാലും, പാകിസ്ഥാന് ഇന്ത്യയിലെ സിവിലിയന്‍ പ്രദേശങ്ങള്‍ ആക്രമിക്കുക മാത്രമല്ല, ക്ഷേത്രങ്ങള്‍, ഗുരുദ്വാരകള്‍, പള്ളികള്‍ എന്നിവ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന് സിന്ദൂരിലൂടെ, ശത്രുവിന്റെ പ്രദേശത്തിനുള്ളില്‍ ആഴത്തില്‍ ആക്രമണം നടത്തി ഭീകരതയെ ചെറുക്കാന്‍ കഴിയുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്