ടെസ്റ്റിൽ നയിക്കാൻ ബുംറ തന്നെ ഏറ്റവും അനുയോജ്യൻ: മദൻലാൽ

MAY 11, 2025, 4:03 AM

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ, മുൻ ഇന്ത്യൻ ഓൾറൗണ്ടർ മദൻ ലാൽ ടെസ്റ്റ് ഫോർമാറ്റിൽ ദേശീയ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ജസ്പ്രീത് ബുംറ ആണെന്ന് പറഞ്ഞു.

ഇതുവരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ ബുംറ നയിച്ചിട്ടുണ്ട്.

2024-25ലെ ബോർഡർ -ഗവാസ്‌കർ ട്രോഫിയിലാണ് ബുംറയുടെ ഏറ്റവും ശ്രദ്ധേയമായ ക്യാപ്ടൻസി നിമിഷം. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 295 റൺസിന്റെ കൂറ്റൻ വിജയം നേടിയപ്പോൾ ടീമിനെ നയിച്ചത് ബുംറയായിരുന്നു.

vachakam
vachakam
vachakam

ഓസ്‌ട്രേലിയയിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്. രോഹിത് വിശ്രമം തിരഞ്ഞെടുത്തതിനെ തുടർന്ന് സിഡ്‌നിയിലെ പുതുവർഷ ടെസ്റ്റിലും അദ്ദേഹം ടീമിനെ നയിച്ചു.

ബുംറയുടെ നേതൃത്വ ഗുണങ്ങളും ഒരു ബൗളർ എന്ന നിലയിലുള്ള സ്വാധീനവും മദൻ ലാൽ എടുത്തുപറഞ്ഞു.

'ബുംറ ഫിറ്റാണെങ്കിൽ, അവൻ ക്യാപ്ടൻ സ്ഥാനത്തേക്ക് ആദ്യ ചോയ്‌സ് ആയിരിക്കണം. സമ്മർദ്ദം കൈകാര്യം ചെയ്യാനും ടീമിനെ ഫലപ്രദമായി നയിക്കാനും അവന് കഴിയും എന്ന് അവൻ തെളിയിച്ചിട്ടുണ്ട് ' ലാൽ പറഞ്ഞു.

vachakam
vachakam
vachakam

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ അടുത്ത വെല്ലുവിളി ജൂൺ 20ന് ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam