ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതില്‍ ആദ്യ പ്രതികരണവുമായി രോഹിത് ശര്‍മ. വിരമിക്കൽ തീരുമാനം പെട്ടെന്നെടുത്തതല്ലെന്നും തനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും രോഹിത് പറഞ്ഞു.
ബാറ്റിങ്ങില്‍ കുറ കൂടി വേഗത്തില്‍ റണ്‍സ് കണ്ടെത്തണം, കുറഞ്ഞ പന്തുകളാണെങ്കില്‍ കൂടി ക്രീസിലുള്ള സമയം ടീമിന്റെ സ്കോറിലേക്ക് കാര്യമായ സംഭാവന നല്കാന് സാധിക്കണം, മുമ്പുള്ളതിനേക്കാള്‍ വ്യത്യസ്തമായി കളിക്കാന്‍ ആഗ്രഹിക്കുന്നു, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് വിമല്‍ കുമാറുമായുള്ള അഭിമുഖത്തില്‍ രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് രോഹിത്തിന്റെ വിരമിക്കല്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരകള്‍ ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. രോഹിത് 67 ടെസ്റ്റുകളില്‍ നിന്ന് 40.57 ശരാശരിയില്‍ 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 4301 റണ്‍സ് നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്