'ബുമ്രയെ ക്യാപ്റ്റനാക്കത്തത് ഞെട്ടലുണ്ടാക്കുന്നു'; സഞ്ജയ് മഞ്ജരേക്കര്‍

MAY 14, 2025, 6:42 AM

ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ആര് നയിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 

പുതിയ നായകന്‍ ആരാകുമെന്നുള്ള കാര്യത്തില്‍ ബിസിസിഐക്ക് മുന്നില്‍ ഒരുപാട് സാധ്യതകളുണ്ട്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ജസ്പ്രിത് ബുമ്ര... എന്നിങ്ങനെ നീളുന്നു നിര. 

പലപ്പോഴായി പരിക്കേല്‍ക്കുന്ന ബുമ്രയെ നായകസ്ഥാനം ഏല്‍പ്പിക്കരുതെന്നുള്ള അഭിപ്രായമുണ്ട്. നില്‍വില്‍ ഗില്ലിന് സാധ്യതയേറെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി ബിസിസിഐ ഉയര്‍ത്തികൊണ്ടുവരുന്നതും ഗില്ലിനെയാണ്.

vachakam
vachakam
vachakam

എന്നാലിപ്പോള്‍ ജസ്പ്രിത് ബുമ്രയെ ക്യാപ്റ്റനാക്കണമെന്ന് വാദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. അദ്ദേഹിന്റെ വാക്കുകള്‍... ''ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് മറ്റൊരു ജസ്പ്രിത് ബുമ്രയ്ക്ക് അപ്പുറത്തേക്ക് മറ്റൊരു താരത്തെ അന്വേഷിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. നിരന്തരമുള്ള പരിക്കാണ് പ്രശ്‌നമെങ്കില്‍, വൈസ് ക്യാപ്റ്റനെ ബുദ്ധിപൂര്‍വം തീരുമാനിക്കൂ.'' മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചിട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam