ലോർഡ്‌സിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിനുള്ള 15 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സാം കോൺസ്റ്റാസും കാമറൂൺ ഗ്രീനും ടീമിൽ ഇടം നേടിയിട്ടുണ്ട്. മെയ് 17ന് ഐപിഎൽ പുനരാരംഭിക്കുന്നതും ജൂൺ 3ന് ഫൈനൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നതും കളിക്കാരുടെ ലഭ്യതയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ടീം പ്രഖ്യാപനം. ടെസ്റ്റിന് ഒരാഴ്ച മാത്രം മുൻപാണ് ഐപിഎൽ ഫൈനൽ.
നഥാൻ ലിയോണിന് പകരക്കാരനായി മാറ്റ് കുഹ്‌നെമാനെയും രണ്ടാം വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിസിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തോളിലെ പരിക്ക് മൂലം വിശ്രമിക്കുന്ന ജോഷ് ഹേസിൽവുഡ് ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ.
ഓസ്‌ട്രേലിയൻ താരങ്ങൾ മെയ് മാസാവസാനം സ്‌കോട്ട്‌ലൻഡിൽ ഒരു പരിശീലന ക്യാമ്പിൽ പങ്കെടുക്കും. അതിനുശേഷം ഫൈനലിനായി അവർ ലണ്ടനിലേക്ക് പോകും.
ഡബ്ല്യുടിസി ഫൈനലിനുള്ള ഓസ്‌ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്ടൻ), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാറ്റ് കുഹ്‌നെമാൻ, മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ
റിസേർവ്: ബ്രെൻഡൻ ഡോഗ്ഗെറ്റ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്