മുഹമ്മദ് ഷമിയും വിരമിക്കുന്നോ?

MAY 14, 2025, 4:46 AM

രോഹിത് ശ‍ര്‍മയ്ക്കും വിരാട് കോലിക്കും പിന്നാലെ വിരമിക്കുന്നുവെന്ന വാ‍ര്‍ത്തകള്‍ തള്ളി മുതിര്‍ന്ന താരം മുഹമ്മദ് ഷമി. മാധ്യമറിപ്പോര്‍ട്ടിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ഷമിയുടെ പ്രതികരണം. 

ഇത്തരം റിപ്പോര്‍ട്ടുകള്‍ തന്റെ ഭാവിയെ ഇല്ലാതാക്കുന്നതാണെന്നും ഇനിയെങ്കിലും തന്നെക്കുറിച്ച് നല്ലത് എഴുതാൻ ശ്രമിക്കുവെന്നും ഷമി കുറിച്ചു. ഹിന്ദിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

"നന്നായിട്ടുണ്ട് മഹാരാജാവെ, നിങ്ങളുടെ തൊഴിലില്‍ക്കൂടി ശ്രദ്ധിക്കാൻ ശ്രമിക്കുക. എന്നില്‍ മാത്രം കേന്ദ്രീകരിക്കാതെ ഇനി എത്ര ദിവസങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് നോക്കുക. നിങ്ങളെപ്പോലുള്ളവരാണ് എന്റെ ഭാവി നശിപ്പിച്ചത്. വല്ലപ്പോഴും നല്ലകാര്യങ്ങള്‍ സംസാരിക്കാൻ ശ്രമിക്കുക. ഇന്നത്തെ ഏറ്റവും മോശം കഥയാണിത്, എന്നോട് ക്ഷമിക്കുക," ഷമി കുറിച്ചു.

vachakam
vachakam
vachakam

ചാമ്പ്യൻസ് ട്രോഫിയിലൂടെയായിരുന്നു ഷമി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. ഇന്ത്യ കിരീടം നേടിയപ്പോള്‍ ഷമി തിളങ്ങുകയും ചെയ്തിരുന്നു. ഐപിഎല്ലിലേക്ക് എത്തിയപ്പോള്‍ വലം കയ്യൻ പേസര്‍ നിറം മങ്ങി. ഒൻപത് കളികളില്‍ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് നേടിയത്. ശരാശരി 56 ആണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam