വിരാട് ഉള്ളതുകൊണ്ടാണ് ടെസ്റ്റ് കണ്ടിരുന്നത്: പ്രീതി സിന്റ

MAY 14, 2025, 6:54 AM

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കോഹ്‌ലിയെ കുറിച്ച് വൈകാരിക പ്രതികരണം പങ്കുവെച്ച് ബോളിവുഡ് നടിയും പഞ്ചാബ് കിങ്സിന്റെ സഹ ഉടമയുമായ പ്രീതി സിന്റ രം​ഗത്ത്.

റെഡ് ബോൾ ക്രിക്കറ്റിനെ പരിഷ്കരിച്ച വ്യക്തിയാണ് വിരാടെന്നും വിരാടെല്ലാം ഉള്ളതുകൊണ്ടാണ് താൻ ടെസ്റ്റ് ക്രിക്കറ്റ് കണ്ടിരുന്നതെന്നും പ്രീതി സിന്റ പറഞ്ഞു.

മികവ് തെളിയിക്കാനുള്ള അടങ്ങാത്ത ആവേശവും ക്രിക്കറ്റിനോടുള്ള മറ്റാർക്കുമില്ലാത്ത അഭിനിവേശവും വിരാടിനെ സ്പെഷ്യലാക്കുന്നു. വിരാടില്ലാത്ത ടെസ്റ്റ് ക്രിക്കറ്റ് ഇനിയൊരിക്കലും പഴയത് പോലെയാവില്ലെന്നും പ്രീതി സിന്റ കുറിപ്പിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം വാര്‍ത്ത ഏറെ വിഷമത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ 14 വര്‍ഷത്തെ ഐതിഹാസിക കരിയറിനാണ് വിരാട് വിരാമമിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം കോഹ്‌ലി ആരാധകരെ അറിയിച്ചത്.

ബുദ്ധിമുട്ടിയാണെങ്കിലും കൃത്യമായ തീരുമാനം എടുക്കുന്നുവെന്നാണ് കോഹ്‌ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ടെസ്റ്റ് കരിയറിലേക്ക് ഒരു പുഞ്ചിരിയോടെ മാത്രമാണ് തിരിഞ്ഞുനോക്കാന്‍ കഴിയുകയെന്നും 123 ടെസ്റ്റുകള്‍ നീണ്ട കരിയറില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും കോഹ്‌ലി കുറിപ്പില്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam