ലഖ്നൗ സൂപ്പർ ജയന്റ്‌സിന് തിരിച്ചടി. ഫാസ്റ്റ് പേസർ മായങ്ക് യാദവ് പരിക്കുമൂലം പുറത്തായി. സീസണിലെ ആദ്യ കുറച്ച് മത്സരങ്ങളിൽ പരിക്കുമൂലം കളിക്കാൻ കഴിയാതിരുന്ന താരത്തിന് രണ്ട് മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ.
കഴിഞ്ഞ സീസണിലും നാല് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിരുന്നത്. പരിക്കുമൂലം ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നു. പരിക്ക് നിരന്തരം വേട്ടയാടുന്ന 22 കാരനെ 11 കോടിക്കാണ് ടീം നിലനിര്‍ത്തിയിരുന്നത്.
അതേ സമയം നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള ലഖ്നൗ വിന് ഇനിയുള്ള എല്ലാ മത്സരങ്ങള്‍ ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. എല്ലാ മത്സരങ്ങള്‍ ജയിക്കുന്നതോടപ്പം മറ്റ് ടീമുകളുടെ മത്സര ഫലവും കൂടിയാകും സാധ്യതകള്‍ നിര്‍ണയിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്