'ഐപിഎല്ലിൽ ചിയർ ലീഡേഴ്സും ഡിജെയും വേണ്ട'; ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ഗവാസ്കർ

MAY 15, 2025, 11:03 PM

ഐപിഎൽ മത്സരങ്ങൾ വീണ്ടും ആരഭിക്കാനൊരുങ്ങുമ്പോൾ ചിയർ ലീഡേഴ്സിനെയും ‍ഡിജെയും ഒഴിവാക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തുമ്പോൾ മറ്റു വിനോദ ഉപാധികളൊന്നും സ്റ്റേഡിയങ്ങളിൽ വേണ്ടെന്നാണ് ഗവാസ്കറുടെ നിലപാട്.

നിലവിലെ സാഹചര്യം പരിഗണിച്ച് ഗവാസ്കറുടെ നിർദേശം ബിസിസിഐ അംഗീകരിക്കുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. അതിർത്തിയിൽ ഇന്ത്യ– പാക് സംഘർ‌ഷം രൂക്ഷമായതോടെയാണ് ഐപിഎൽ ഒരാഴ്ചയോളം നിർത്തിവച്ചത്.

vachakam
vachakam
vachakam

പല കുടുംബങ്ങളും പ്രിയപ്പെട്ടവരെ നഷ്ടമായ സങ്കടത്തിലായിരിക്കും. അതുകൊണ്ടു തന്നെ ആഘോഷങ്ങൾ ഒഴിവാക്കി മത്സരങ്ങൾ നടത്തുക. ഓവറുകൾക്കിടയിലെ ഡിജെ സംഗീതം ഒഴിവാക്കുക. പെൺകുട്ടികളെ നൃത്തം ചെയ്യിക്കുന്നതും വേണ്ട.’ സുനിൽ ഗവാസ്കർ പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam