ന്യൂഡല്‍ഹി: തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷന്‍ വിതരണത്തിനും ഉള്‍പ്പെടെ മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ.
പടിപടിയായി എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയല്‍ ഏര്‍പ്പെടുത്തുകയാണ് ഉദ്ദേശ്യം. അങ്കണവാടി ആനുകൂല്യങ്ങള്‍ക്ക് മുഖം തിരിച്ചറിയല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് റേഷന്‍കടകളിലേക്കും തൊഴിലുറപ്പുപദ്ധതിയിലേക്കും അടക്കം വ്യാപിപ്പിക്കുന്നത്.
യുഐഡിഎഐ ചെയര്‍മാന്‍ നീല്‍കാന്ത് മിശ്ര, ഐടി സെക്രട്ടറി എസ്. കൃഷ്ണന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ബയോമെട്രിക് വിവരം ഉറപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതിനാല്‍ വലിയൊരു വിഭാഗം ആധാര്‍ ഉടമകള്‍ക്ക് ആനുകൂല്യം നഷ്ടമാവുന്നതായി പരാതിയുണ്ടെന്ന് പിഎസി ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ആധാറിന് അപേക്ഷിക്കുന്ന വേളയിൽ ശേഖരിക്കുന്ന മുഖത്തിന്റെ ദൃശ്യം ആധാർ ഡേറ്റാ ശേഖരത്തിന്റെ ഭാഗമാക്കും.
പിന്നീട് ആധാർ ഉടമ, സർക്കാർ സേവനങ്ങൾക്കോ ആനുകൂല്യങ്ങൾക്കോ അപേക്ഷിക്കുമ്പോഴും മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് തിരിച്ചറിയൽ രേഖയായി ആധാർ നൽകുമ്പോഴും വ്യക്തിയുടെ ആധികാരികത ഉറപ്പാക്കാൻ ആധാർ ഡേറ്റയിലെ വിവരങ്ങളുമായുള്ള സാദൃശ്യം ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിശോധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്