ന്യൂഡെല്‍ഹി: 2020 ല്‍ കോവിഡ്-19 മഹാമാരിക്കിടെ ഡെല്‍ഹിയില്‍ നടന്ന തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്ക് വീടുകളിലും പള്ളികളിലും താമസമൊരുക്കിയതിന് 70 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഡെല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത 16 കേസുകളാണ് കോടതി റദ്ദാക്കിയത്.
കോവിഡ് ലോക്ക്ഡൗണ്‍ ഉത്തരവ് ലംഘിച്ചാണ് സമ്മേളനം നടന്നിരുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) ക്രിമിനല്‍ ഗൂഢാലോചന, പകര്‍ച്ചവ്യാധി നിയമം, ദുരന്തനിവാരണ നിയമം, വിദേശി നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഡെല്‍ഹി പോലീസ് കുറ്റം ചുമത്തിയിരുന്നത്.
2021 ല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തങ്ങള്‍ ആളുകള്‍ക്ക് താമസ സൗകര്യം നല്‍കുക മാത്രമാണ് ചെയ്തതെന്നും ഉത്തരവുകള്‍ പ്രകാരം നിരോധനം മതപരമായ ഒത്തുചേരലുകള്‍ക്ക് മാത്രമായിരുന്നെന്നും ഇവര്‍ വാദിച്ചു. അതേസമയം പ്രതികള്‍ ഡെല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ ലംഘിക്കുക മാത്രമല്ല, രോഗം പടരാന്‍ കാരണമായെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് ഹര്‍ജികളെ എതിര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്