കൊപ്പേൽ/ടെക്സാസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ 42 കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും സൈഥര്യലേപന ശുശ്രൂഷയും ഏപ്രിൽ 27 ഞായറാഴ്ച ഷിക്കാഗോ രൂപതാ മെത്രാൻ മാർജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഫാ. റജി പുന്നോലിൽ, ഫാ.ജോൺകോലഞ്ചേരി എന്നിവർ സഹകാർമ്മികരായിരുന്നു.
വിശ്വാസം പ്രഘോഷിക്കപ്പെടുന്നത് ആരാധന ക്രമങ്ങളിലൂടെയാണ്. കുട്ടികളിലേക്ക് വിശ്വാസം പകർന്നു നൽകുവാൻ മുതിർന്നവർ മാതൃകാപരമാകണമെന്നു മാർ ആലപ്പാട്ട് പറഞ്ഞു. ഇടവക വികാരിമാരുടെ നേതൃത്വത്തിൽ സൺഡേ സ്കൂൾ അധ്യാപകരായ സിൽവി സന്തോഷ്, സോനാ റാഫി, സൗമ്യ സിജോ, ജിന്റോതോമസ്, ഷിജോജോസഫ് (സി.സി.ഡി കോർഡിനേറ്റർ), ലിസാജോം (സി.സി.ഡി അസി.കോർഡിനേറ്റർ) എന്നിവരാണ് കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിച്ചത്.
ജോസഫ് കുര്യൻ (സാജു, ആദ്യകുർബാന കമ്മറ്റി മുഖ്യകോർഡിനേറ്റർ), സജിതോമസ്, ജോസ്ജോൺ, ബിബിജോൺ, സന്തോഷ് ജോർജ്, ജോബ് മാത്യു എന്നിവരടങ്ങുന്ന കമ്മറ്റിയും, ഇടവക ട്രസ്റ്റിമാരായ റോബിൻ കുര്യൻ, ജോഷി കുര്യാക്കോസ് ,റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ, സെബാസ്റ്റ്യൻപോൾ (സെക്രട്ടറി) എന്നിവരും ആദ്യകുർബാന സ്വീകരണചടങ്ങുകൾ വിജയമാകുന്നുന്നതിൽ ചുക്കാൻ പിടിച്ചു.
കുട്ടികളുടെ പ്രതിനിധിയായി അന്നാ മേരി ആഗസ്റ്റിൻ, ജോസഫ് കുര്യൻ (മുഖ്യ കോർഡിനേറ്റർ) എന്നിവർ ചടങ്ങുകളിൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്