പുലിപ്പല്ല് തിരികെ നൽകാമെന്ന് വനംവകുപ്പ്; ഇപ്പോൾ വേണ്ടെന്ന് വേടൻ

MAY 3, 2025, 7:29 AM

കോഴിക്കോട്:  പുലിപ്പല്ല് തിരികെ നൽകാമെന്ന് വനംവകുപ്പ്. എന്നാൽ  ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് റാപ്പർ വേടൻ മറുപടി നൽകി.

പുലിപ്പല്ല് ശാസ്ത്രീയ പരിശോധന നടത്തി അതിന്റെ ഫലം എന്താണെന്ന്  തനിക്ക് കൂടി അറിയണമെന്നും അതിന് ശേഷം പുലിപ്പല്ല് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് വേടൻ ​വനംവകുപ്പിനെ അറിയിച്ചത്.

എന്നാൽ ഇതിനോട് ഔദ്യോഗികമായി പ്രതികരിക്കാൻ വേടനോ, വനംവകുപ്പോ തയാറായിട്ടില്ല.  

vachakam
vachakam
vachakam

  പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച വേടനോട് ഇന്ന് രാവിലെയാണ് കോടനാട് ഫോറസ്റ്റ് ഓഫീസിലെത്താൻ വനംവകുപ്പ് ആവശ്യപ്പെട്ടത്. മൊബൈൽ ഫോണും  പുലിപ്പല്ല് അടങ്ങുന്ന മാലയും തിരികെ നൽകിയെങ്കിലും മൊബൈൽ ഫോണും മാലയും മാത്രമാണ് വേടൻ വാങ്ങിയതെന്നാണ് വിവരം. 

 പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റർചെയ്ത കേസിൽ റാപ്പർ വേടന് ഏപ്രിൽ 30 നാണ് ജാമ്യം ലഭിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam