ന്യൂഡെല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. പഹല്‍ഗാം ഭീകരാക്രമണം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റ് നീണ്ടുനിന്നു.
ഏപ്രില്‍ 22 ന് ജമ്മു കശ്മീര്‍ പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കനത്ത സംഘര്‍ഷത്തിലൂടെ കടന്നു പോകുകയാണ്. പാകിസ്ഥാന് തക്കതായ തിരിച്ചടി കൊടുക്കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്