ന്യൂഡെല്‍ഹി: അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ അടിയന്തരമായി മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് നിയമന സമിതി (എസിസി) ആണ് തീരുമാനം എടുത്തത്.
2025 നവംബറില്‍ ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മൂന്നുവര്‍ഷ കാലാവധി അവസാനിക്കാനിരിക്കവെയാണ് പിന്‍വലിക്കല്‍. അദ്ദേഹത്തിന്റെ കാലാവധി വെട്ടിക്കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ഒരു കാരണവും വ്യക്തമാക്കിയിട്ടില്ല.
2018 മുതല്‍ 2022 വരെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. കെ സുബ്രഹ്മണ്യന് 2022 നവംബറില്‍ ഐഎംഎഫില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ചേര്‍ന്നു. അദ്ദേഹം ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന് എന്നീ രാജ്യങ്ങളെയാണ് ഐഎംഎഫില്‍ പ്രതിനിധീകരിച്ചത്.
ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്, ഇന്ത്യന്‍ സര്‍ക്കാരിന്റെ 17-ാമത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. ആ പദവി ഏറ്റെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്