മുംബൈ: ലാപതാ ലേഡീസ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മഡ്‌ഗാവ് എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഹിന്ദി–മറാഠി നടിയാണ് ഛായാ കദം. പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
വന്യജീവികളുടെ മാംസം കഴിച്ചെന്ന വെളിപ്പെടുത്തലാണ് നടിയെ വെട്ടിലാക്കിയത്.
മുള്ളൻപന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചിട്ടുണ്ടെന്ന് പരാമർശിച്ച് അടുത്തിടെ മറാഠി റേഡിയോ ചാനലിന് നൽകിയ വിഡിയോ അഭിമുഖമാണ് കുരുക്കായത്. പിന്നാലെ ഛായാ കദമിന് എതിരെ നടപടി തുടങ്ങിയിരിക്കുകയാണ് വനം വകുപ്പ്.
മുംബൈ ആസ്ഥാനമായ പ്ലാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഡിഎഫ്ഒയ്ക്കും പരാതി നൽകിയത്.
1972ലെ വന്യജീവി നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വെളിപ്പെടുത്തൽ ശരിയെങ്കിൽ വന്യജീവികളെ വേട്ടയാടിയവർക്ക് എതിരെയും നടപടി വേണമെന്ന് പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്