മുംബൈ: രണ്ട് വർഷം മുമ്പ് പിൻവലിച്ച 2,000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).
6266 കോടി രൂപാ മൂല്യമുളള രണ്ടായിരം രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുളളതെന്നാണ് ആര്‍ബിഐയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 2023 മെയ് 19-നാണ് രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.
2023 ലെ നോട്ട് അസാധുവാക്കൽ സമയത്ത്, 3.56 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു.
2025 ഏപ്രിൽ 30 വരെ ഇത് 6,266 കോടി രൂപയായി കുറഞ്ഞുവെന്ന് ആർബിഐ റിപ്പോർട്ട് പറയുന്നു. 2,000 രൂപ നോട്ടുകളുടെ 98.24% തിരിച്ചെത്തിയതായി ആർബിഐ പറയുന്നു.
രണ്ടായിരം രൂപാ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉളള സൗകര്യം 2023 ഒക്ടോബര്‍ വരെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളില്‍ ഇപ്പോഴും ഈ സൗകര്യം ലഭ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്