ഡൽഹി: കനത്ത മഴയിൽ മരം കടപുഴകി വീണ് നാല് മരണം. ഡൽഹിയിലെ ദ്വാരകയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. സ്ത്രീയും മൂന്ന് മക്കളുമാണ് മരിച്ചത്. ഇവരുടെ ഒറ്റമുറി വീടിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു.
അതേസമയം ശക്തമായ കാറ്റിനും പൊടിക്കാറ്റിനും പിന്നാലെയാണ് ഡൽഹിയിൽ കനത്ത മഴ പെയ്യുന്നത്. ദ്വാരക, ഖാൻപൂർ, സൗത്ത് എക്സ്റ്റൻഷൻ റിംഗ് റോഡ്, മിന്റോ റോഡ്, ലജ്പത് നഗർ, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടുണ്ട്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. അനാവശ്യമായി പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും ജനങ്ങളോട് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്ത് മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു. അഹമ്മദാബാദിലേക്കും ജയ്‌പൂരിലേക്കുമാണ് വിമാനങ്ങൾ തിരിച്ചുവിട്ടത്. ഇരുപതിലധികം വിമാനങ്ങൾ ആണ് വൈകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്