ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വില്‍ക്കുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയില്‍ നിര്മിച്ചവയാകുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. അമേരിക്ക താരിഫ് യുദ്ധം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ആദ്യ പാദം അവസാനിക്കുന്ന ജൂണിലെ വ്യാപാരത്തെക്കുറിച്ചാണ് ആപ്പിള്‍ വ്യക്തമാക്കിയത്.
ജൂണ്‍ അവസാനിക്കുമ്പോഴേക്കും യുഎസില്‍ വിതരണം ചെയ്യുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയില്‍ നിര്‍മിച്ചതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസില്‍ എത്തിക്കുന്ന ഐപാഡുകള്‍, മാക്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്സ് തുടങ്ങിയ ആപ്പിള്‍ ഉല്പന്നങ്ങളുടെ നിര്‍മാണ കേന്ദ്രം വിയറ്റ്നാം ആയിരിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യ പാദത്തിലെ ലാഭം പ്രതീക്ഷിച്ചതിനേക്കാള്‍ മുകളിലാണെങ്കിലും യുഎസ് ഏര്‍പ്പെടുത്തിയ താരിഫ് കമ്പനിയുടെ ചെലവിനെ ബാധിക്കുകയും തല്‍ഫലമായി സപ്ലൈ ചെയിന്‍ ബാധിക്കപ്പെടുകയും ചെയ്യുമെന്ന് ആപ്പിള്‍ സിഇഒ വ്യക്തമാക്കി. മാത്രമല്ല യുഎസ് താരിഫ് ഏര്‍പ്പെടുത്തിയതുവഴി ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 900 മില്യണ്‍ ഡോളര്‍ അധിക ചെലവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്