ഐഡഹോ: യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിന് സമീപം കിഴക്കന്‍ ഐഡഹോ ഹൈവേയില്‍ ഒരു പിക്കപ്പ് ട്രക്കും വാനും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു.
ഹെന്റീസ് ലേക്ക് സ്റ്റേറ്റ് പാര്‍ക്കിന് സമീപം യുഎസ് ഹൈവേ 20 ല്‍ ഒരു മെഴ്സിഡസ് പാസഞ്ചര്‍ വാന്‍ ഡോഡ്ജ് റാം പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് മാരകമായ അപകടം നടന്നത്. രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചതായി ഐഡഹോ സ്റ്റേറ്റ് പോലീസ് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
എയര്‍ ആംബുലന്‍സുകളും അടിയന്തര പാരാമെഡിക്കുകളും അടിയന്തരമായി പ്രതികരിച്ചു. അപകടത്തെ തുടര്‍ന്ന് യുഎസ് ഹൈവേ 20 ഏകദേശം ഏഴ് മണിക്കൂറോളം അടച്ചിട്ടിരുന്നു. ഭയാനകമായ അപകടത്തിന്റെ കാരണം നിലവില്‍ അന്വേഷണത്തിലാണ്.
വാനിലുണ്ടായിരുന്ന 14 പേരില്‍ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പോലീസ് വക്താവ് ആരോണ്‍ സ്‌നെല്‍ വെളിപ്പെടുത്തി. അതേസമയം, രക്ഷപ്പെട്ട എട്ട് യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്