സുഹാസ് ഷെട്ടി കൊലപാതകം: മുഖ്യ പ്രതി അടക്കം 8 പേര്‍ പിടിയില്‍

MAY 3, 2025, 12:48 AM

മംഗളൂരു: മുന്‍ ബജ്റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി ഉള്‍പ്പെടെ എട്ട് പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. 2022 ലെ ഫാസില്‍ കൊലക്കേസിലെ മുഖ്യപ്രതി കൂടിയായ ഷെട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്. 

സംഭവം ദക്ഷിണ കന്നഡയിലെ തീരദേശ ജില്ലയിലുടനീളം കാര്യമായ അസ്വസ്ഥതകള്‍ക്ക് കാരണമായി. അധികൃതര്‍ നിരോധനാജ്ഞകള്‍ ഏര്‍പ്പെടുത്തുകയും പൊതുഗതാഗതം നിര്‍ത്തിവയ്ക്കുകയും കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

42 കാരനായ ഷെട്ടി ക്രിമിനല്‍ കേസുകളുള്ള വ്യക്തിയായിരുന്നു. 2022 ലെ  മംഗല്‍പേട്ട മുഹമ്മദ് ഫാസില്‍ കൊലപാതക കേസിലെ മുഖ്യ പ്രതിയായിരുന്നു. 

vachakam
vachakam
vachakam

പോലീസ് പറയുന്നതനുസരിച്ച്, വ്യാഴാഴ്ച രാത്രി 8.27 ഓടെ ഷെട്ടി മറ്റ് അഞ്ച് പേര്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ആക്രമണം നടന്നത്. വാഹനം തടഞ്ഞുനിര്‍ത്തി, അഞ്ചോ ആറോ പേര്‍ വാളുകളും മൂര്‍ച്ചയുള്ള ആയുധങ്ങളുമായി പുറത്തിറങ്ങി. അക്രമികള്‍ ഷെട്ടിയെ ക്രൂരമായി ആക്രമിച്ചതിനു ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഷെട്ടിയെ എ.ജെ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam